വരവ് :Sunday, May 29, 2011

ഇത് താന്‍ടാ പോലീസ്സും ഏയ്‌ ഓട്ടോയും

ബാംഗ്ലൂരിലെ ഓട്ടോക്കാരുടെ ചാര്‍ജ് ആണോ പെരുമാറ്റം ആണോ
കൂടുതല്‍ മോശം എന്ന് ചോദിച്ചാല്‍
ആശങ്ക വന്നു പണ്ടാരടങ്ങും..രണ്ടും അത്രയ്ക്ക് കട്ടക്ക് പിടിക്കും
അതുകൊണ്ട് ബാംഗളൂര്‍കാര്‍ക്ക് ഓട്ടോക്കാരോട് അത്ര 'ഇത് ' പോര !

പോലീസുകാരുടെ കാര്യമാണെങ്കില്‍ പറയേം വേണ്ട.
റിസേര്‍വ് ബാങ്ക് സ്വന്തം പേരില്‍ എഴുതികൊടുത്താല്‍ പോലും തീരാത്ത
ആര്‍ത്തി ജന്മനാ കിട്ടിയതാണ് എന്ന് തോന്നും.
അത് കൊണ്ട് മേല്‍പ്പറഞ്ഞ ആളുകളുമായി പാലിക്കാന്‍ കഴിയുന്നിടത്തോളം അകലം
പാലിച്ചാണ് സര്‍വരും ജീവിക്കുന്നത് .

ഞാന്‍ കാര്‍ സര്‍വീസ് ചെയ്തത് വാങ്ങാനായി പോയതാണ്
കുറച്ചു ദൂരം ഉണ്ട് സര്‍വീസ് സെന്റെരിലീക്ക് ..
ഒരു ഓട്ടോ ക്ക് കൈ കാണിച്ചു ....
നേരെ സര്‍വീസ് സെന്റര് വരെ പോകാന്‍ പറ്റില്ല
മഡിവാള വരെ പോകാം എന്ന് അയാള്‍.

ഇവിടെ മിക്യവാറും സമയത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ ആണ് ദൈവങ്ങള്‍ .
ശരി !!മഡിവാളയെങ്ങില്‍ മഡിവാള !
അവിടെ നിന്നും വേറെ ഓട്ടോ പിടിക്യാലോ എന്ന ചിന്തയില്‍ ഓട്ടോയില്‍ കയറി ...
മഡിവാള എത്തിയപ്പോള്‍ ബാംഗ്ലൂരിന്റെ മുഖമുദ്രയായ ട്രാഫിക്‌ ബ്ലോക്ക്‌ ,
അതിനിടയില്‍ സര്‍വീസ് സെന്റര് കാരന്റെ വിളി
"ഞങ്ങള് പോവായി ....നിങ്ങള് വേഗം വന്നില്ലേല്‍ ഞങ്ങള് പൂട്ടുംട്ടാ !! "
ആകെ തിക്കും തിരക്കും.
ട്രാഫിക്‌ ബ്ലോക്ക്‌ ന്റെ നടുവിലേക്ക് ചാടി ഇറങ്ങി ഓട്ടോക്കാരന്റെ കാശ് കൊടുത്തു .

തിരക്കൊഴിഞ്ഞ സ്ഥലത്ത് ചെന്ന് വേറൊരു ഓട്ടോയില്‍ ചാടിക്കയറി
സര്‍വീസ് സെന്റെര്ന്റെയ് സ്ഥലത്തിനൊപ്പം ഇച്ചിരി സ്പീടയ്ക്കോട്ടേ എന്ന് വിചാരിച്ചു
"ജല്‍ദി ജാനാഹെ " എന്നൂടെ പറഞ്ഞു .
ഓട്ടോ ചീറിപ്പാഞ്ഞു.
ഒരു പകുതി ദൂരം കഴിഞ്ഞപോള്‍ ആണ് കയ്യിലുണ്ടായിരുന
ആര്‍സി ബുക്ക്‌, ലയ്സന്‍സ് , ഇന്‍ഷുറന്‍സ്, തുടങ്ങിയവക്കൊപ്പം നാലായിരം രൂപ കൂടി അടങ്ങിയ കവര്‍
നേരത്തെ ചാടിയിറങ്ങിയ ഓട്ടോയില്‍ വച്ചു മറന്നു എന്നാ കാര്യം ഓര്‍മ്മ വന്നത്.
പിന്നെ ഒരു 5 മിനിറ്റ് ബ്ലാങ്ക് സ്ക്രീന്‍ ആയിരുന്നു. ഇനിയെന്ത്?

അതിനിടക്ക് ഓട്ടോ സര്‍വീസ് സെന്റെറില്‍ എത്തി.
കാര്‍ തിരിച്ചു വാങ്ങി .
തിരിച്ചു മഡിവാള വന്നിറങ്ങി എല്ലാ ഓട്ടോക്കരെയും നോക്കി
ഇവനാണോ ?അവനാണോ? എന്നൊക്കെ ചിന്തിച്ചു കുറെ നേരം നിന്നപ്പോള്‍
പോലീസില്‍ ഒന്ന് ഇന്ഫോം ചെയ്യാം എന്ന് തോന്നിയത് .
സ്റ്റേഷനില്‍ കയാരാന്‍ ഒട്ടും താല്പര്യം തോന്നിയില്ല . ഒഴിവാക്കാന്‍ പറ്റില്ലല്ലോ ..കയറി.

കോണ്‍സ്റ്റബിള്‍ നോട് ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു, എന്റെ ഹിന്ദിയില്‍ പറഞ്ഞു
വരുമ്പോള്‍ സംഭവം "ഞാനും ജോജിയും അടിച്ചു പിര്ഞ്ഞു" എന്ന
ലൈനിലാവും ....അത് വേണ്ട ....എന്തിനു അന്യഭാഷക്കാരന്റെ ഇടി കൊള്ളണം
നല്ലത് നാട്ടില്‍ കിട്ടാനുണ്ടല്ലോ !

കോണ്‍സ്റ്റബിള്‍ കുറെ 'കന്നഡ' ഇങ്ങോട്ട് പറഞ്ഞു
എനിക്കറിയാവുന്ന കന്നഡ അങ്ങോട്ടും പറഞ്ഞു ഞാന്‍
അവസാനം ഞാന്‍ പറഞ്ഞു എനിക്ക് SI യെ കാണണം ...
അയാള് അകത്തെ ഒരു റൂമിലേക് കൊണ്ട് പോയി...
SI യെ കണ്ടു ! കാര്യം പറഞ്ഞു...... അയാള് നമ്പര്‍ ഒക്കെ നോട്ട് ചെയ്തു
എന്തെങ്ങിലും വിവരം കിട്ടിയാല്‍ അറിയിക്യാം എന്ന് പറഞ്ഞു .
നല്ല പെരുമാറ്റം ....ഞാന്‍ ഞെട്ടല്‍ മറച്ചു വച്ചില്ല .
ഒരു പോലിസ് സ്റ്റേഷന്‍ എന്ന് പറഞ്ഞപ്പോള്‍
ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞപ്പോള്‍ അയാള് ചിരിച്ചു.
ഇറങ്ങാന്‍ നേരം തിരിച്ചു വിളിച്ചു അയാളുടെ പേര്‍സണല്‍ നമ്പര്‍ തന്നു .
എന്തെങ്ങിലും പ്രശ്നമുണ്ടായി ട്രാഫിക് പോലീസ് പിടിച്ചാല്‍ വിളിക്യാന്‍,
ലൈസന്‍സ് പോലും ഇല്ലതെയല്ലേ പോകുന്നത്.
ദൈവമേ സ്വപ്നം കാണുകയാണോ ....
ഇത് താനെട പോലിസ് !!

പിറ്റേന്ന് രാവിലെ ഒരു ഫോണ്‍ കാള്‍....ഓട്ടോക്കാരന്‍ ആണ് .
എന്റെ നമ്പര്‍ നഷ്ടപെട്ട ഡോകുമെന്റ്സില്‍ എവിടെയോ ഉണ്ടായിരുന്നു
അത് തപ്പിപിടിച്ച് അയാള് വിളിച്ചിരിക്കുന്നു...
അതും കൂടാതെ എല്ലാം ഓഫീസില്‍ കൊണ്ട് വന്നു തരികേം ചെയ്തിരിക്കുന്നു...
നാലായിരം രൂപയടക്കം ഭദ്രമായി!!

1 comment:

സുധി അറയ്ക്കൽ said...

ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ർ.


നുണയല്ലേ????